എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അന്നദാനം കഴിക്കാന്‍ ക്യൂ നില്ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി നില്‍ക്കുന്നതിന് ദേവസ്വം ബോര്‍ഡ് വിരിപ്പന്തല്‍ നിര്‍മ്മിച്ചു. വലിയ അമ്പലത്തിനു പുറകില്‍ ദേവസ്വം നടത്തുന്ന അന്നദാന കേന്ദ്രത്തിനു സമീപത്തായാണ് വിരിപ്പന്തല്‍ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്. മോഹന്‍ലാല്‍ മുന്‍കൈയെടുത്താണ് വിരിപന്തല് നിര്‍മ്മിച്ചു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: