തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജിതോംസനെതിരെ കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹികളായ കിളിമാനൂര്‍ സുരേഷും കെ.പ്രഭാകരനും ഡിജിപിക്ക് പരാതി നല്കി. കോട്ടയം പഴയ സെമിനാരിയുടെ ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ ഉദ്ഘാടകനായ ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവത്തിന്റെ സാന്നിദ്ധ്യത്തില്‍ സമ്പൂര്‍ണ്ണ സുവിശേഷവത്കരണത്തെക്കുറിച്ച് ചീഫ് സെക്രട്ടറി വിവാദ പരാമര്‍ശം നടത്തിയിരുന്നു. പ്രസംഗത്തിനെതിരെ 153 എ വകുപ്പ് ചുമത്തി കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: