പാറത്തോട്: സിപിഎം നേതാക്കളുടെ അവസരവാദ പ്രീണന രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് നൂറോളം പ്രവര്‍ത്തകര്‍ പാറത്തോട്ടില്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് യുഡിഎഫുമായി നടത്തിയ രഹസ്യ ധാരണയില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുമുന്നണികളില്‍ നിന്നും നിരവധിപേര്‍ ബിജെപിയിലേക്ക് എത്തുമെന്ന് സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന് പറഞ്ഞു. പാറത്തോട് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബിജെപി പാറത്തോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മനോജ്, ബിജുകുട്ടന്, പി.എസ്. സനല്‍, ഇ.എന്‍. ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: