കൊല്ലം: ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ മൂന്നുദിവസമായി നടന്നുവന്ന നടന്ന കൊല്ലം ജില്ലാ കായികമേളക്ക് തിരശീല വീണപ്പോള്‍ 156 പോയിന്റുമായി പുനലൂര്‍ ഉപജില്ല കിരീടം നിലനിര്‍ത്തി. 16 സ്വര്‍ണവും 18 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 46 മെഡലുകള്‍ നേടിയാണ് പുനലൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ കൊട്ടാരക്കരയില്‍ നടന്ന ജില്ലാ കായികമേളയിലും പുനലൂര്‍ സബ് ജില്ലയായിരുന്നു ഓവറോള്‍ ചാമ്പ്യന്‍. കൊല്ലം ഉപജില്ല 14 സ്വര്‍ണ്ണവും 12 വെള്ളിയും 11 വെങ്കലവും ഉള്‍പ്പടെ 37 മെഡലുകള്‍ നേടി 141 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 38 മെഡലുകളും 119.5 പോയിന്റുകളുമായി ചവറ ഉപജില്ല മൂന്നാം സ്ഥാനം നേടി. ജില്ലാ കായികമേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. ഡിഡിഇ എന്‍.ഐ.അഗസ്റ്റ്യന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. റീന സെബാസ്റ്റ്യന്‍, മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: