ആത്മവിശ്വാസം വളരട്ടെ

Thursday 3 December 2015 9:03 pm IST

  • തെറ്റുകള്‍ കണ്ടുപിടിയ്ക്കാനല്ല, സേവനമര്‍പ്പിയ്ക്കാനായിരിയ്ക്കണം പ്രവര്‍ത്തിയ്‌ക്കേണ്ടത്.
  • ലക്ഷ്യവും മാര്‍ഗവും അറിയാമെങ്കില്‍ ജീവിതത്തില്‍ പുരോഗമനമോ അധോഗമനമോ എന്നറിയാന്‍ എളുപ്പമാണ്.
  • ഈശ്വരനെ മറക്കരുത്, ചുറ്റുമുള്ളതില്‍മാത്രം പൂര്‍ണ്ണവിശ്വാസമര്‍പ്പിക്കുകയുമരുത്. ഒരിയ്ക്കലും  ഭയപ്പെടുകയുമരുത്.
  • കര്‍മ്മത്തിനാധാരം ഈശ്വരനും ഉപകരണം നിങ്ങളുമാണ്.
  • ഈശ്വരന്‍ മുകളില്‍നിന്നുതാഴേയ്ക്കുവരികയോ താഴേനിന്നും മുകളിലേയ്ക്കുപോകുകയോ ചെയ്യുന്നില്ല. അദ്ദേഹം എല്ലായിടത്തും ഉണ്ട്.
  • എല്ലാറോസ് ചെടികളിലും മുള്ളുണ്ട്. ശ്രദ്ധിച്ചാല്‍ പൂവു പറിയ്ക്കാം, ജീവിതത്തില്‍ ദുഃഖമുണ്ട് നിരന്തരസാധനയിലൂടെ നന്മനേടാം.
  • ബുദ്ധിപരമായ ജീവിതത്തിന് അച്ചടക്കമാണ് ആവശ്യംഎല്ലാ പ്രവര്‍ത്തികളും ഈശ്വരാര്‍പ്പണമായിരിയ്ക്കുക.
  • പൗരന്മാര്‍ക്ക് വിദ്യഭ്യാസം നല്‍കുവാനും അവരെ സംസ്‌ക്കാര സമ്പന്നരാക്കുവാനുള്ളഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാകണം. അല്ലെങ്കില്‍ സര്‍ക്കാരിനെ പഠിപ്പിക്കുവാനും സംസ്‌കാരസമ്പന്നമാക്കിത്തീര്‍ക്കുവാനുമുള്ള ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ടാകണം.
  • നിങ്ങളില്‍ ആത്മവിശ്വാസമുണ്ടാവട്ടേ തിരയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് കടലിനോട് വിശ്വാസം തോന്നുമോ?
  • ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നിങ്ങളെരക്ഷിയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.