ആളുകളെ തട്ടിക്കൊണ്ടുപോകാന്‍ ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നു

Thursday 3 December 2015 9:10 pm IST

ന്യൂദല്‍ഹി: ബിഎസ്എഫ് സൈനികനൊപ്പം അടുത്തിടെ അറസ്റ്റിലായ പാക് ചാരസംഘടയായ ഐഎസ്‌ഐക്കാരന്‍ കഫൈത്തുള്ള ഖാന്‍ ആളുകളെ തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആയുധങ്ങള്‍ ഈ പണത്തിലൂടെ വാങ്ങാനായിരുന്നു ലക്ഷ്യം. പാക്കിസ്ഥാനു വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തില്‍ അടുത്തിടെയാണ് ഖാനെ ദല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ഭാരതത്തിന്റെ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ജിഹാദിനെന്ന പേരില്‍ ഐഎസ്‌ഐക്കുവേണ്ടി പണം ശേഖരിക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി മൂന്നുലക്ഷം രൂപ പ്രതിഫലം വാങ്ങാനും ഖാന്‍ പദ്ധതിയിട്ടിരുന്നു. ഭോപ്പാലില്‍ നിന്നും മടങ്ങവേ ഇത് നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതിനിടെ ക്രൈംബ്രാഞ്ച് എസിപി കെ.പി.എസ്. മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തതോടെ പദ്ധതി തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.