എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൊടുപുഴയില്‍

Thursday 3 December 2015 9:34 pm IST

തൊടുപുഴ: കേരള എന്‍ജിഒ സംഘ് 37ാമത് സംസ്ഥാന സമ്മേളനം 10, 11, 12 തീയതികളില്‍ തൊടുപുഴയില്‍ നടക്കുമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ. പി. രാജേന്ദ്രന്‍ അറിയിച്ചു. തൊടുപുഴ കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികള്‍ പങ്കെടുക്കും. 10ന് രാവിലെ സംസ്ഥാന കൗണ്‍സില്‍. 11ന് രാവിലെ പത്തുമണിക്ക് രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ പ്രസിഡന്റ് മഹേന്ദ്ര ജെയിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്‍മാര്‍ മേജര്‍ ആര്‍.ലാല്‍കൃഷ്ണ ആശംസ പ്രസംഗം നടത്തും. രണ്ടിന് 'പത്താം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍' സെമിനാറില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കെജിഒ സംഘ് ജനറല്‍ സെക്രട്ടറി കമലാസനന്‍ കാര്യാട്ട് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. എം. പി. റിച്ചാര്‍ഡ് ഹേ ഉദ്ഘാടനം ചെയ്യും. ആര്‍ആര്‍കെഎംഎസ്. സെക്രട്ടറി വി. രാജേന്ദ്രന്‍, ഭാരതീയ പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടറി കെ. വി. അച്യുതന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 12ന് രാവിലെ സംസ്ഥാന കൗണ്‍സില്‍ യോഗം എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എം നാരായണന്‍ ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന സുഹൃദ് സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം. എസ്. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കളായ ഡോ. എന്‍. സോമന്‍, ടി.എം നാരായണന്‍ മാസ്റ്റര്‍, എസ്. ചന്ദ്രചൂഢന്‍, പി. കെ. സാബു, സി. കെ. രാഖേഷ്, ആര്‍. ഹരികൃഷ്ണന്‍, എം. ജി. പുഷ്പാംഗദന്‍, പ്രദീഷ്. ഡി. ഷേണായി, പി. കെ. രമേഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 1.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ഉപദേശക സമിതി അദ്ധ്യക്ഷനും കല്യാണ്‍സില്‍ക്‌സ് എംഡിയുമായ ടി. എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവക സംഘം സഹപ്രാന്തകാര്യവാഹ് എം.രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് സംഘടനാ ചര്‍ച്ച. ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി എസ്. വാരിജാക്ഷനും നാലിന് നടക്കുന്ന സമാപന സഭയില്‍ ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണനും പ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. സി. ജയപ്രകാശ്, സ്വാഗതസംഘ ജനറല്‍ കണ്‍വീനര്‍ വി. കെ. ബിജു, ജില്ലാ പ്രസിഡന്റ് എം. എന്‍. ശശിധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.