ശബരിമല: സന്നിധാനത്തും പരിസരത്തും വിവിധ കടകളിലും മറ്റും നടത്തിയ പരിശോധനയില്‍ 5,08,000 രൂപ പിഴ ഈടാക്കി. 132 റെയ്ഡുകളില് 41 കേസുകളിലാണ് ശിക്ഷിച്ചത്.
സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് വി.ആര്. മോഹനന്‍പിള്ള, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. രാമദാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാലഗോപാലന്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ.ബി വേണു, ഇന്‍സ്പെക്ടിങ്ങ് അസിസ്റ്റന്റ് ബാബു.കെ. ജോര്‍ജ്ജ്, ഹെഡ് സര്‍വ്വേയര്‍ അരുണ്‍കുമാര്‍, റേഷനിങ്ങ് ഇന്‍സ്പെക്ടര്‍ സുധീര്‍ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കെ. പ്രേമന്, കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തി പിഴ ഈടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: