പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചൊക്ലി ഉപജില്ലാ കേരളാ സ്കൂള്‍ കലോത്സവത്തില്‍ പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍സെക്കണ്ടറി സ്കൂളിനു ഹൈസ്കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
ഹൈസ്കൂള്‍ ജനറല്‍, ഹയര്‍സെക്കണ്ടറി ജനറല്‍, ഹൈസ്കൂള്‍ അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് എന്‍എഎം ഹയര്‍ സെക്കണ്ടറി ഈ മികച്ച നേട്ടം കരസ്ഥമാക്കിയത്.
ചൊക്ലി രാമവിലാസം ഹയര്‍സെക്കണ്ടറി സ്കൂള്‍, ഹൈസ്കൂള്‍-ഹയര്‍സെക്കണ്ടറി ജനറല്‍ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം നേടി.
യുപി വിഭാഗം ജനറല്‍ മത്സരത്തില്‍ ചൊക്ലി രാമവിലാസം എച്ച്എസ്എസ് ഒന്നാം സ്ഥാനവും, ചമ്പാട് വെസ്റ്റ് യുപി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
എല്പിവിഭാഗം ജനറല്‍ മത്സരത്തില്‍ ചമ്പാട് എല്‍പി സ്കൂള്‍ ഒന്നാം സ്ഥാനവും ചോതാവൂര്‍ എച്ച്എസ്എസിനു രണ്ടാം സ്ഥാനവും ലഭിച്ചു. യുപി വിഭാഗം സംസ്കൃതോത്സവത്തില്‍ ചമ്പാട് വെസ്റ്റ് യുപിസ്കൂള്‍ ചാമ്പ്യന്മാരായി. ചോതാവൂര്‍ എച്ച്എസ് രണ്ടാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: