സൗജന്യ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പദ്ധതി

Thursday 3 December 2015 10:44 pm IST

കോട്ടയം: കോട്ടയം കിംസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് ആന്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പദ്ധതി. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍കൊണ്ട് ശസ്ത്രക്രിയ സാധ്യമാകാത്ത് 10 നിര്‍ദ്ധനരോഗികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്കുവേണ്ടി ഉപയോഗിക്കുന്ന കൃത്രിമ കാല്‍മുട്ട്, ഡോക്ടര്‍ ഫീസ്, ആശുപത്രി ചെലവുകള്‍ എന്നിവ സൗജന്യമാണ്. ഡോ. ഒ.ടി.ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് സൗജന്യ ശസ്ത്രക്രിയ നടത്തുക. കാല്‍മുട്ടുകള്‍ക്ക് തകരാറുകള്‍ക്ക് സംഭവിച്ച് ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രോഗികള്‍ക്ക് നിലവിലെ ചികിത്സാ റിപ്പോര്‍ട്ടുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പഞ്ചായത്ത് മെമ്പറുടേയോ അല്ലെങ്കില്‍ കൗണ്‍സിലറുടെ സാക്ഷിപത്രം എന്നിവ സഹിതമാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലുള്ളവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കുവാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-6611302 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തില്‍ഡോ.എംഐ സഹദുള്ള, ഡോ.ലിസ്സി തോമസ്, ഡോ.ഒ.ടി.ജോര്‍ജ്ജ്, ഡോ.അരില്‍ എബ്രഹാം, ഡോ.നവീന്‍ കുമാര്‍, ഡോ.ടില്‍സ് പി മാത്യു, ഡോ.സാം സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.