മണര്‍കാട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കള്ളക്കേസ് എടുത്ത സര്‍ക്കാരിന്റെ നടപടിയില്‍ എസ്എന്‍ഡിപി മണര്‍കാട് ശാഖ പ്രതിഷേധിച്ചു. വെള്ളാപ്പള്ളി നടേശനെ അറസറ്റ് ചെയ്താന്‍ ശക്തമായി പ്രതികരിക്കാനും യോഗം തീരുമാനിച്ചു.
ശാഖാ യോഗം പ്രസിഡന്റ് ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്, സെക്രട്ടറി രവീന്ദ്രന്, യൂണിയന് കമ്മിറ്റിയംഗം രാജന് തച്ചിലോത്ത്, വനിതാസംഘം പ്രസിഡന്റ് ലളിതാഗോപാലന്, എംപ്ളോയിസ് ഫോറം പ്രസിഡന്റ് ഷാജിമോന്‍, രാജേഷ്, ഷാജി പെരുമ്പ്രാത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: