സഹോദയ കായികമേള: ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാര്‍

Thursday 3 December 2015 10:49 pm IST

കാഞ്ഞിരപ്പള്ളി: കോട്ടയം സഹോദയ കായികമേളയില്‍ 218 പോയിന്റുമായി മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാരായി. 116 പോയിന്റുമായി ആയാംകുടി സെന്റ് തെരേസാസ് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 116 പോയന്റുമായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് 97 പോയിന്റുനേടി മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ സ്വന്തമാക്കി. അണ്ടര്‍ 14 പെണ്‍കുട്ടികളില്‍ ആയാംകുടി സെന്റ് തെരെസ സ്‌കൂളും(30 പോയിന്റ്) ആണ്‍കുട്ടികളില്‍ ഇടക്കുന്നം മേരിമാത സ്‌കൂളും(25 പോയിന്റ്) ചാമ്പ്യന്മാരായി. അണ്ടര്‍ 16 ബോയ്‌സില്‍ ലേബര്‍ ഇന്ത്യാ സ്‌കൂള്‍ (66 പോയിന്റ്), പെണ്‍കുട്ടികളില്‍ 45 പോയിന്റുമായി ആനക്കല്ല് സെന്റ് ആന്‍ണീസും ചാമ്പ്യന്മരായി. അണ്ടര്‍ 19 ല്‍ ഗേള്‍സ് ലേബര്‍ ഇന്ത്യാ സ്‌കൂളും ബോയ്‌സില്‍ ആല്‍ഫീന്‍ സ്‌കൂളും ചാമ്പ്യന്മാരായി. അണ്ടര്‍ 19 ല്‍ ലേബര്‍ ഇന്ത്യാ സ്‌കൂളിലെ തോമസ് ആന്റണിയും ജോമിന്‍ അന്ന ദാസും വ്യക്തിഗത ചാമ്പ്യനായി. അണ്ടര്‍ 16 ല്‍ ലേബര്‍ ഇന്ത്യയിലെ ആദര്‍ശ് പ്രഭയും ആനക്കല്ല് സെന്റ് ആന്‍ണീസിലെ സാനിയ സണ്ണിയും അണ്ടര്‍ 14 ല്‍ നിതക്യ മേരി ചുമ്മാര്‍(കട്ടച്ചിറമേരി മൗണ്ട്) ഏറ്റുമാനൂര്‍ എസ്.എഫ്.എസ് സ്‌കൂളിലെ വി.എ.വിവേകും ചാമ്പ്യന്മാരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.