പാലാ: കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ ഹൈന്ദവ വിഭാഗത്തോട് കാണിക്കുന്ന വിവേചനം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചാല്‍ മീനച്ചില്‍ യൂണിയനിലെ പതിനായിരക്കണക്കിന് ശ്രീനാരായണീയര്‍ ജയില്‍ നിറയ്ക്കാന്‍ മുന്നോട്ടുവരുമെന്ന് മീനച്ചില്‍ യൂണിയന് സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തത്തില്‍ പ്രതിഷേധിച്ച് എസ്്എന്‍ഡിപി മീനച്ചില്‍ യൂണിയനും ഹിന്ദുഐക്യവേദിയും സംയുക്തമായി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി വി. മുരളീധരന്, മീനച്ചില്‍ താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സുകുമാരന്‍ നായര്‍, അനിതാ എന്‍. നായര്‍, യൂണിയന് നേതാക്കളായ എ.കെ. ഗോപി ശാസ്താപുരം, ഷാജി തലനാട്, പി.എസ് ശാര്‍ങ്ധരന്‍, എം.എന്‍.ഷാജി മുകളേല്‍, ഷാജി കടപ്പൂര്, രവീന്ദ്രന് ഈരാറ്റുപേട്ട്, ഒ.എം. സുരേഷ് ഇട്ടികുന്നേല്‍, പ്രദീപ് പ്ലാച്ചേരില്‍, അംബികാ സുകുമാരന്‍, ടി.കെ. ലക്ഷ്മിക്കുട്ടി, ഷൈല മോഹന്‍, വല്ലി ശശി, സജീവ് വയലാ, കെ.ബി. കലേഷ് കുമാര്‍, അനീഷ് പുല്ലുവേലില്‍, സുഭാഷ് മൂന്നാംതോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിനു ശേഷം നൂറുകണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.
പ്രതിഷേധ പ്രകടനത്തിന് അഡ്വ. കെ.എം.സന്തോഷ്കുമാര്‍, ഹിന്ദുഐക്യവേദി നേതാക്കളായ വി. മുരളീധരന്, ഡോ. സുകുമാരന്‍ നായര്‍, അനിതാ എന്‍. നായര്‍, മറ്റു യൂണിയന് നേതാക്കളും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: