കലോത്സവം സമാപിച്ചു

Thursday 3 December 2015 10:50 pm IST

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ പത്താം തവണയും ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് എച്ച്എസ്എസ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂള്‍ റണ്ണര്‍ അപ്പായി. എല്‍പിയില്‍ മുണ്ടക്കയം സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ഒന്നാം സ്ഥാനവും വെളിച്ചിയാനി സെന്റ് ജോസഫ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. യുപിയില്‍ എലിക്കുളം എംജിഎം യുപി സ്‌കൂള്‍ ഒന്നാം സ്ഥാനവും പാലമ്പ്ര അസംപ്ഷന്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് ഒന്നാമതെത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് ഒന്നാം സ്ഥാനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ബോയ്‌സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. സംസ്‌കൃത കലോത്സവത്തില്‍ യുപിയില്‍ കോരുത്തോട് സികെഎം സ്‌കൂള്‍ ഒന്നാം സ്ഥാനവും ചിറക്കടവ് എസ്പിവി എന്‍എസ്എസ് യുപി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി മൈക്ക സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.