കൊല്ലം: തനിക്കെതിരെ പ്രസംഗിച്ച് പാര്‍ട്ടിയില്‍ ഒന്നാമനാകാനിറങ്ങിയ വി.എസ്. അച്യുതാനന്ദന് ഇപ്പോള്‍ മൂന്നാമനായിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. പാര്‍ട്ടി നടത്തുന്ന യാത്ര നയിക്കുന്നത് പിണറായിയാണ്. പാര്ട്ടിസെക്രട്ടറിക്കൊന്നും അതില്‍ ഒരു പണിയുമില്ല. ഇപ്പോള്‍ നേതാവ് യാത്രയ്ക്ക് പിരിവെടുക്കാന്‍ ദുബായില്‍ പോയിരിക്കുകയാണ്. പിബി അംഗം യാത്ര നയിക്കുന്നത് പുതിയകാര്യമാണ്. നായകത്വം ഏല്പിക്കുമെന്ന് കൊതിച്ചാണ് വിഎസ് തനിക്കെതിരെ ഉറഞ്ഞുതുള്ളിയത്. കുലംകുത്തികള്‍ നമുക്കുള്ളില്‍ത്തന്നെയാണ്. എന്നിട്ടും വിഎസിന്റെ പുന്നപ്രയില്‍ വരെ പതിനായിരങ്ങളാണ് സമത്വ മുന്നേറ്റയാത്രയെ സ്വീകരിക്കാന്‍ തടിച്ചുകൂടിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: