ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ നുഴഞ്ഞു കയറുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്.
വന്‍ ആയുധശേഖരവുമായാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്ന് ഉധംപൂര്‍ മേഖലയിലെ വടക്കന്‍ കമാന്‍ഡിന്റെ സൈനിക വക്താവ് കേണല്‍ എസ്.ഡി.ഗോസ്വാമി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: