തലശ്ശേരി: കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. തലശ്ശേരി പെട്ടിപ്പാലം കോളനിയിലെ മാലിന്യവിരുദ്ധ സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാമകൃഷ്ണന്. രാമകൃഷ്ണനെ തടയുകയും ഷര്‍ട്ട് വലിച്ചുകീറുകയുമായിരുന്നു.
തലശേരി നഗരസഭയ്ക്ക് മുന്നിലായിരുന്നു ആക്രമണം. നഗരസഭയ്ക്കെതിരേ ധര്‍ണ തുടങ്ങുന്നതിനു മുന്‍പു കൗണ്‍സിലര്‍മാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേസമയം ഉദ്ഘാടനത്തിനെത്തിയ രാമകൃഷ്ണനെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയുമായിരുന്നു.
സി.പി.എമ്മുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് പി.രാമകൃഷ്ണന് ആരോപിച്ചു. സി.പി.എം ഭരിക്കുന്ന നഗരസഭയെ കരിവാരി തേക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാരോപിച്ചു നഗരത്തില്‍ എല്‍ഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. ഗ്രൂപ്പു പോരുമായ ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പി.രാമകൃഷ്ണന് ഏതാനും മാസം മുമ്പ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: