കൊല്ലം: കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചിന്നക്കട സിഎസ്ഐ ഹാളില്‍ നടക്കും.
ഇന്ന് രാവിലെ 10.30ന് ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും പൊതുവിപണി ഇടപെടലും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി ഷിജു കെ.തങ്കച്ചന് വിഷയാവതരണം നടത്തും. എന്‍.രവികുമാര്‍, ടി.സി.മാത്യുകുട്ടി, എസ്.വിജയകുമാരന്‍ നായര്‍, കെ.പി.രാജേന്ദ്രന്, നസീം ഹരിപ്പാട്, ടി.ജയകൃഷ്ണന്, എ.എ.ഷാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതിനിധി സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഷിബു ബേബിജോണ്‍ മുഖ്യപ്രഭാഷണം നടത്തും.
പി.കെ.ഗുരുദാസന് എംഎല്‍എ, എ.എ.അസീസ് എംഎല്‍എ, കെ.ബി.ഗണേഷ്കുമാര് എംഎല്‍എ, ജി.എസ്.ജയലാല്‍ എംഎല്‍എ, സി.മോഹനന്‍പിള്ള, കെ.കരുണാകരന്‍പിള്ള, സി.ആര്.മഹേഷ്, കുളക്കട രാജു, ഡോ.എ.യൂനുസ്കുഞ്ഞ് എന്നിവര്‍ സംസാരിക്കും.
വൈകുന്നേരം നാലിന് നടക്കുന്ന സുഹൃത് സമ്മേളനം കൊല്ലം സ്പിന്നിംഗ് മില്‍ ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ്പ്രസിഡന്റ് പി.വാചസ്പതി അധ്യക്ഷത വഹിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാന കൗണ്‍സില്‍ യോഗം, സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. സമ്മേളന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.എം.ജോയി, ജനറല്‍ സെക്രട്ടറി ജി.ഓമനക്കുട്ടന്, സ്വാഗതസംഘം ഭാരവാഹികളായ ബി.പദ്മകുമാര്‍, എ.ജോസ, ഷിജു കെ.തങ്കച്ചന്, എസ്.മുരഹരക്കുറുപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: