ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്നും എന്നാല്‍ അതിന് ചില ഉപാധികളുണ്ടെന്നും യുപി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിനേതാവും മുലായം സിംഗ് യാദവിന്റെ മകനുമായ അഖിലേഷ് യാദവ്.
മുലായം സിംഗ് യാദവിനെ പ്രധാനമന്ത്രിയാക്കണം, രാഹുലിന് ഉപപ്രധാനമന്ത്രി പദം നല്‍കാം. അതാണ് അഖിലേഷിന്റെ ഉപാധി.
ബീഹാറിലേതു പോലുള്ള മഹാസഖ്യം യുപിയില്‍ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതായിരുന്നു അഖിലേഷിന്റെ ഉത്തരം. സഖ്യത്തിന്റെ ആവശ്യമൊന്നുമില്ല. ഞങ്ങളുടെ പാര്ട്ടിനല്ല പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. അഖിലേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: