വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്

Friday 4 December 2015 8:21 pm IST

അമ്പലപ്പുഴ: ദേശീയപാതയില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ക്ക് പരിക്ക്. അമ്പലപ്പുഴ ഹേമാലയത്തില്‍ കരുണാകരന്‍ നായര്‍ (70), തകഴി ചെറുകര കൃഷ്ണക്കുറുപ്പിന്റെ ഭാര്യ ശാന്തമ്മ (72), അജികുമാറിന്റെ ഭാര്യ ഗീത (45), മകന്‍ അശ്വിന്‍ കൃഷ്ണ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപം വാണിജ്യ നികുതി വകുപ്പിന്റെ ജീപ്പിടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരായ കരുണാകരന്‍ നായര്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. പത്തരയോടെ വളഞ്ഞവഴിയിലുണ്ടായ അപകടത്തിലാണ് മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഓട്ടോടാക്‌സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നുപേരെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.