മുതുകുളം: മുതുകുളത്ത് കടകളില്‍ നടന്ന മോഷണകേസിലെ പ്രതിയെ പോലീസ് പിടികൂടി. പുതുപ്പളളി വടക്ക് ലീല ഭവനത്തില്‍ രാജേഷാ(31)ണ് പിടിയിലായത്. കനകക്കുന്ന് എസ്ഐ എസ്. അനൂപ്, കായംകുളം എസ്ഐ രജീഷ്കുമാര് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ വെളളിയാഴ്ച രാവിലെ കായംകുളം ബസ്റ്റാന്റില്‍ നിന്ന് പിടികൂടിയത്.
മുതുകുളത്ത് കഴിഞ്ഞമാസം മോഷണങ്ങള്‍ നടത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.പാണ്ഡവര്‍കാവ് ജങ്ഷനിലെ ആയില്യത്ത് ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച ലാപ്ടോപ്പും വെളളി ആഭരണങ്ങളും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഒന്നിലധികം പേര് മോഷണത്തില്‍ പങ്കാളികളായതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്ത് നടന്ന സമാനമായ മറ്റ് സംഭവങ്ങളിലും രാജേഷിന് പങ്കുളളതായും സംശയമുണ്ട്.
അമ്പലപ്പുഴ,ചേര്‍ത്തല ഭാഗങ്ങളിലും ഇത്തരത്തില്‍ മോഷണം നടന്നിരുന്നു.പ്രതിയെ വിശദമായി ചോദ്യം ചെയ്തെങ്കില്‍ മാത്രമേ കൂടുതല്‍ ചിത്രം വ്യക്തമാകുകയുളളൂവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: