ചേര്‍ത്തല: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് ചീഫിന് പരാതി നല്കി. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റും, ചേര്‍ത്തലയിലെ അഭിഭാഷകനുമായ വി.എസ്.രാജനാണ് പരാതി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരണമടഞ്ഞ നൗഷാദിന് സാമ്പത്തിക സഹായവും, ജോലിയും വാഗ്ദാനം ചെയ്്തതിനു പിന്നിലെ വിവേചനം ക്രിമിനല്‍കുറ്റമാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെെങ്കില് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
ഐപിസി 153(എ)യും, 120(ബി) യും പ്രകാരം കേസ് ചാര്‍ജ് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടു്. സമാനമായ സംഭവങ്ങളില്‍ ദാരുണമായി മരിച്ച ഹിന്ദുവിഭാഗത്തിലെ ഒരാള്‍ക്കു പോലും സഹായം വാഗ്ദാനം ചെയ്യാത്ത് മുഖ്യമന്ത്രി നൗഷാദിന് സഹായം നല്‍കിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും ന്യൂനപക്ഷ പ്രീണനത്തിന്റെയും ഭാഗമായാണ്.
സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് അയ്യപ്പഭക്തര്‍ മരിച്ച സംഭവത്തില്‍ പോലും നഷ്ടപരിഹാരം നല്‍കാത്ത മുഖ്യമന്ത്രിയുടെ വിഭാഗീയ പ്രവര്‍ത്തിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: