മുഹമ്മ: തണ്ണീര്‍മുക്കം തെക്കുവില്ലേജ് ഓഫീസര്‍ അവധിയില്‍ പ്രവേശിച്ചതോടെ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റി. വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി ഓഫീസില്‍ എത്തുന്നവര്‍ നിരാശയോടെ മടങ്ങുകയാണ്. കഞ്ഞിക്കുഴി വില്ലേജ് ഓഫീസര്‍ക്ക് പകരം ചാര്‍ജ്ജ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അക്ഷയ കേന്ദ്രം വഴിയുള്ള അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ ഇവിടുത്തെ സിസ്റ്റം തകരാറായതുമൂലം കഴിയുന്നുമില്ല.വരുമാന സര്‍ട്ടിഫിക്കേറ്റ്,പോക്കുവരവ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ വലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: