കൊച്ചി: അട്ടപ്പാടിയിലെ സുസ് ലോണ്‍ കാറ്റാടി കമ്പനിയില്‍ നിന്നു ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു. സര്‍ക്കാര്‍ നടപടി പ്രഥമദൃഷ്ട്യാ നിലനില്ക്കുന്നതല്ലെന്നു കോടതി നിരീക്ഷിച്ചു.
കമ്പനി നിലിനില്ക്കുന്ന ഭൂമി ആദിവാസികളുടേതാണെന്നു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഉന്നതസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്. ഇതിനെതിരേ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: