ആന പരിഭ്രാന്തി പരത്തി

Friday 4 December 2015 9:15 pm IST

വൈക്കം: അഷ്ടമി എഴുന്നള്ളത്തിനിടെ ജനക്കൂട്ടത്തെ കണ്ട് ആന ഭയന്നത് പരിഭ്രാന്തി പരത്തി. അഞ്ച് മിനിട്ടിനുള്ളില്‍ പാപ്പാന്‍മാര്‍ ആനയ്ക്ക് നടവിലങ്ങിട്ടു. ഇന്നലെ പുലര്‍ച്ചെ 3.45നാണ് സംഭവം. ശ്രീധരീയം മഹാദേവനാണ് ജനക്കൂട്ടത്തെ കണ്ട് ഭയന്നത്. ആനയുടെ കാലുകളില്‍ തിരക്കിനിടയില്‍ ചിലര്‍ ചവിട്ടിയതാണ് പ്രശ്‌നത്തിന് കാരണം. പരുക്കേറ്റ നിവധിയാളുകളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിനുശേഷം വിട്ടയച്ചു. കാലുകള്‍ക്ക് സാരമായി പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.