കോഴിക്കോട്: കാഞ്ഞിരപ്പള്ളി സബ്ജില്ലയുടെയും കോട്ടയം ജില്ലയുടെയും കുത്തക തകര്‍ത്ത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വെന്നിക്കൊടിപാറിച്ചുതുടങ്ങിയ കോതമംഗലം വിദ്യാഭ്യാസജില്ലയുടെ കരുത്തിലാണ് എറണാകുളം വര്‍ഷങ്ങളോളം കിരീടം നേടിയത്. എന്നാല്‍ 2012-ല്‍ ആഞ്ഞുവീശിയ പാലക്കാടന്‍ കാറ്റിന് മുന്നില്‍ എറണാകുളം കടപുഴകിയെങ്കിലും തൊട്ടടുത്ത വര്‍ഷം അവര്‍ വീണ്ടും കിരീടം തിരിച്ചുപിടിച്ചു. ഇത്തവണ അവര്‍ ലക്ഷ്യമിടുന്നത് ഹാട്രിക്ക് കിരീടം.
കഴിഞ്ഞ വര്‍ഷം 33 സ്വര്‍ണ്ണവും 28 വെള്ളിയും 20 വെങ്കലവുമടക്കം 289 പോയിന്റുമായാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് ജില്ലക്ക് 15 സ്വര്‍ണ്ണവും 26 വെള്ളിയും 20 വെങ്കലവുമടക്കം 190 പോയിന്റ്. മൂന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്. 16 സ്വര്‍ണ്ണവും 17 വെള്ളിയും 15 വെങ്കലവുമടക്കം 156 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിന് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ഇത്തവണ കോഴിക്കോടാണ് മത്സരം നടക്കുന്നത് എന്നതിനാല്‍ ആതിഥേയ ജില്ലയുടെ കുതിപ്പ് സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയിലാണ് പരീശീലകരും താരങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: