ഇന്റര്‍നെറ്റ് വായന ആസ്വാദനം നല്‍കില്ല: പി. സദാശിവം

Friday 4 December 2015 10:21 pm IST

കൊച്ചി: ലോകത്തുള്ള ഏത് വിവരവും പുസ്തകങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണെങ്കിലും ഇന്റര്‍നെറ്റ് വായന, പുസ്തകവായനയുടെ സുഖം നല്‍കില്ലെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പത്തൊമ്പതാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. പുതിയ തലമുറ സദാസമയവും മൊബൈലിനും കമ്പ്യൂട്ടറിനും മുന്നിലാണ്. എല്ലാം അതില്‍ നിന്നും ലഭിക്കുമെന്നാണ് അവരുടെ മറുപടി. എന്നാല്‍ ഇത് വായനയുടെ സംതൃപ്തി നല്‍കില്ലെന്നാണ് എനിക്ക് പറയാനുള്ളത്. പുസ്തകങ്ങള്‍ നേരിട്ട് വായിക്കുമ്പോള്‍ മാത്രമേ വായന ആസ്വദിക്കാന്‍ സാധിക്കൂ. സാങ്കേതിക വളര്‍ച്ച നല്ലതാണ്. ഞാന്‍ അതിനെതിരല്ല. എന്നാല്‍ കൂടുതല്‍ അറിയാനും പഠിക്കാനും പുസ്തകങ്ങളെ ആശ്രയിക്കുന്നതാണ് ഉത്തമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 19 വര്‍ഷമായി പുസ്തകോത്സവം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയെ അദ്ദേഹം അഭിനന്ദിച്ചു. അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായ് പുസ്തകോത്സവ സന്ദേശം നല്‍കി. കെ.എല്‍. മോഹനവര്‍മ, കെ.വി. തോമസ് എംപി, സംസ്‌കൃത സര്‍വ്വകലാശാല വിസി ഡോ.എം.സി. ദിലീപ്കുമാര്‍, ആനന്ദ് നീലകണ്ഠന്‍, റിട്ട.ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, ഇ.എന്‍. നന്ദകുമാര്‍, ബി.പ്രകാശ്ബാബു, ടിഎസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.രാധാകൃഷ്ണന്‍ സ്വാഗതവും അഡ്വ.എം.ശശിശങ്കര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.