തലശ്ശേരി: കതിരൂര്‍ മീത്തലേ വേങ്ങേരി ശ്രീ പൊട്ടന്‍കാവ് ആണ്ട് തിറ മഹോത്സവം നാളെ തുടങ്ങുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ 3 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്രയും രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങളും നടക്കും. 7 ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം ചെങ്കുരുതി വീത് മഹാകര്മ്മം, രാത്രി 9 മണി മുതല്‍ വെള്ളാട്ടങ്ങള്‍, 8 ന് പുലര്‍ച്ചെ 2 മണിക്ക് ഗുളികന് തിറ എന്നിവ നടക്കും. തുടര്‍ന്ന് വിവിധ തിറകള്‍ ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ കെ.ജയരാജന്, എന്‍.ഹരീന്ദ്രന്‍, ദിനേശന്, ജിതേഷ് പണിക്കര്‍, കെ.പി.ലൈജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: