കൊച്ചി: കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗ(ഡിഎവിപി)ത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം ആരംഭിച്ചു. നടപ്പിലാക്കിയതും പ്രഖ്യാപിച്ചതുമായ വികസന, ക്ഷേമ പദ്ധതികള്‍ വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന് പുസ്തകോത്സവത്തില്‍ തുടക്കമായി. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം’ എന്ന പ്രദര്‍ശനം പ്രശസ്ത സാഹിത്യകാരന് കെ.എല്‍. മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു.
എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, ജന്‍ധന്‍ യോജന, മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാന്, പ്രധാന് മന്ത്രി ബീമാ യോജന, സുകന്യ സമൃധി യോജന തുടങ്ങിയ വിവിധ ജനക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും വിവരണങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശനം 13-ാം തീയതി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: