സര്‍വകലാശാല മാനവശേഷി വികസനകേന്ദ്രത്തില്‍ പുതിയ കോഴ്‌സുകള്‍ക്ക് തുടക്കമായി

Friday 4 December 2015 10:28 pm IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല താവക്കര കാമ്പസിലെ മാനവശേഷി വികസനകേന്ദ്രത്തില്‍ താരതമ്യ സാഹിത്യം, മാനേജ്‌മെന്റ് പഠനം എന്നീ വിഷയങ്ങളില്‍ കോളേജ് അധ്യാപകര്‍ക്കായി നടത്തുന്ന റിഫ്രഷര്‍ കോഴ്‌സുകളുടെ ഉദ്ഘാടനം വിസി ഡോ. ഖാദര്‍ മാങ്ങാട് നിര്‍വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വകലാശാല, കോളേജ് അധ്യാപകരാണ് 21 ദിവസത്തെ കോഴ്‌സില്‍ പങ്കെടുക്കുന്നത്. ചടങ്ങില്‍ കേന്ദ്രം ഡയരക്ടര്‍ ഡോ.എ.എം.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പിവിസി ഡോ. ടി.അശോകന്‍, പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. ജോണി ജോസഫ്, ഡോ. ടി.ശശിധരന്‍, ഡോ. യു.ഫൈസല്‍, ഡോ. എ.സി.ശ്രീഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. ധര്‍മശാല കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന അക്കാദമിക് സ്റ്റാഫ് കോളേജാണ് യുജിസി മാനവശേഷി വികസനകേന്ദ്രമായി പുനര്‍നാമകരണം ചെയ്യപ്പെട്ട് താവക്കരയിലെ പുതിയ കെട്ടിടത്തിലേക്കു മാറിയത്. പരിസ്ഥിതി ശാസ്ത്രപഠനത്തിലായിരുന്നു ആദ്യത്തെ കോഴ്‌സ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.