വ്യാജ പ്രചരണവും വ്യക്തിഹത്യയും സി പി എം നിര്‍ത്തണം : ബി ജെ പി

Friday 4 December 2015 10:29 pm IST

ഇരിട്ടി: കടയില്‍ കയറി സിപിഎമ്മുകാര്‍ മര്‍ദ്ദിച്ച ബിജെപി സ്ഥാനാര്‍ഥിക്കും കുടുംബത്തിനും എതിരെ സിപിഎം നടത്തുന്ന വ്യാജ പ്രചാരണവും വ്യക്തിഹത്യയും നിര്‍ത്തണമെന്ന് ബിജെപി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കാനും കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പേരാവൂര്‍ പതിനാലാം വാര്‍ഡില്‍ നിന്നും മത്സരിച്ച തുന്നന്‍ പ്രകാശനേയും ഭാര്യസജിനയെയും എതിര്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പ്രകാശന്‍ നടത്തുന്ന ഗാര്‍മെന്റ്‌സില്‍ കയറി മര്‍ദ്ദിച്ചിരുന്നു. വികലാംഗനായ പ്രകാശനെ മര്‍ദ്ദിച്ചതില്‍ വന്‍ പ്രതിഷേധമാണ് അന്ന് ഇവിടെ ഉയര്‍ന്നത്. കടയില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ദൃശ്യങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ പതിയുകയും ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അത് ഇവിടെ പൊതു ജനസമക്ഷം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും പോലീസിനും നല്‍കിയിരുന്നു. എന്നാല്‍ ഇതോടെ പ്രതിരോധത്തിലായ സിപിഎം ഇതിനെതിരെ കഴിഞ്ഞ ദിവസം പൊതുയോഗം നടത്തുകയും എഡിറ്റ് ചെയ്തു തയ്യാറാകിയ മറ്റൊരു വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്ത് പ്രകാശനും കുടുംബത്തിനും എതിരെ വ്യാജ പ്രചരണം നടത്തുകയു മായിരുന്നു. സിപിഎമ്മിന്റെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പൊതുയോഗം നടത്താനും പൂര്‍ണ്ണമായ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാതെ ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് സത്യാവസ്ഥ ജനങ്ങളെ മനസ്സിലാക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി. കൃഷ്ണന്‍, ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, പി.വി. പത്മനാഭന്‍ നമ്പ്യാര്‍, രജീഷ്മുരിങ്ങോടി, സുജിത്ത് കുനിത്തല, ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.