കണ്ണൂര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് തുടക്കമായി

Friday 4 December 2015 10:30 pm IST

തളിപറമ്പ്: കേയി സാഹിബ് ട്രെയിനിങ്ങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിന് മാങ്ങാട്ട് പറമ്പ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ തുടക്കമായി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഡോ. പി.ടി ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ.കെ അബ്ദുറഹ്മാന്‍, ആതിര ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ട്ദിവസങ്ങളിലായി നടക്കുന്ന മീറ്റില്‍ തൊണ്ണൂറോളം കോളേജുകളില്‍ നിന്നായി 42ല്‍ ഇനങ്ങളലേക്ക് വനിത പുരുഷ താരങ്ങള്‍ മത്സരിക്കും. ഈ മാസം അവസാന വാരം പാട്യാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സംസ്ഥാന സര്‍വകലാശാല അത്‌ലറ്റിക്ക് മീറ്റിലേക്കുള്ള സര്‍വകലാശാല ടീമിനെ ഈ മീറ്റിലാണ് തിരഞ്ഞെടുക്കുക. ഇന്ന് വൈകുന്നേരം മീറ്റ് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.