ലോക്പാല്‍ : പാര്‍ലമെന്റ് സമ്മേളനം നീട്ടി

Tuesday 20 December 2011 4:06 pm IST

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ല് പരിഗണിക്കുന്നതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മൂന്ന് ദിവസം കൂടി നീട്ടി. 26 ന്‌ അവസാനിക്കേണ്ടിയിരുന്ന സമ്മേളനം ഈ മാസം 29 വരെയാണ്‌ നീട്ടിയത്‌. നേരത്തെ നേരത്തെ ഇതു സംബന്ധിച്ച സൂചനയുണ്ടായിരുന്നെങ്കിലും ഇന്നാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായത്‌. 27ന് ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വയ്ക്കുമെന്ന് കോണ്‍ഗ്രസ് എംപി ഹരീഷ് റാവത്ത് അറിയിച്ചു. ഭൂരിപക്ഷം എം.പിമാരുടെയും അഭിപ്രായം മാനിച്ചാണു സമ്മേളനം നീട്ടാന്‍ തീരുമാനിച്ചതെന്നു പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ അറിയിച്ചു. ലോക്പാല്‍ ബില്‍ അവതരണം നീട്ടിവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏതു ദിവസം വേണമെങ്കിലും ബില്‍ പാര്‍മെന്റിന്റെ മേശപ്പുറത്തു വയ്ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബില്ലിന്റെ കരടില്‍ ഇതുവരെ കേന്ദ്രമന്ത്രിസഭയ്ക്ക്‌ അന്തിമതീരുമാനം കൈക്കൊള്ളാനായിട്ടില്ല. 26 നുള്ളില്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന്‌ നേരത്തെ അണ്ണാഹസാരെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ലോക്‌പാല്‍ ബില്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്നത്തെ മന്ത്രിസഭായോഗം വൈകിട്ട്‌ 7.30 ലേക്ക്‌ മാറ്റി. ഉച്ചയ്ക്ക്‌ രണ്ടിനു മന്ത്രിസഭാ യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.