പയ്യന്നൂര്‍: ജില്ലാ വോളിബോള്‍ അസോസിയേഷന് ആതിഥ്യമരുളുന്ന ജില്ലാ സീനിയര്‍ പുരഷ-വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ 10വരെ നടക്കും. ഏഴിലോട് ദേശീയ പാതയരികില്‍ സജ്ജമാക്കിയ പി.വി.ശ്രീധരന് മാസ്റ്റര്‍ സ്മാരക ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ദിവസവും വൈകുന്നേരം 6മണിക്ക് മത്സരം ആരംഭിക്കും. ദിവസവും നാല് മത്സരങ്ങള്‍ നടക്കും. ജില്ലയിലെ 8 സോണുകളില്‍ നിന്നായി തിരഞ്ഞെടുത്ത 17 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ജില്ലയിലെ അംഗീകരിച്ച 128 ക്ലബ്ബുകളില്‍ നിന്നും തിരഞ്ഞെടുത്ത 250 കളിക്കാര്‍ മാറ്റുരക്കും.
നാലായിരം പേര്‍ക്ക് കളികാണാനുള്ള സ്റ്റേഡിയമാണ് ഒരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ഇരിപ്പിടത്തിന് പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് 6 മണിക്ക് സി.കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആദ്യമത്സരം മട്ടന്നൂര്‍ കോളേജും ചുഴലി യംഗ് ബ്രദേഴ്സും തമ്മിലാണ്. 8 മണിക്ക് പാണപ്പുഴ ഫൈറ്റേഴസും കരിയാട് പിഎംഎസ്സിയും തുടര്‍ന്ന് പേരാവൂര്‍ ജിമ്മി സ്മാരക ക്ലബ്ബും പെരിന്തട്ടയംഗ് വോയ്സും മത്സരിക്കും.
പത്രസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡണ്ട് കെ.വി.ശശിധരന്, സെക്രട്ടറി ഇ.സുധീര്‍, പി.പി.കൃഷ്ണന്, സി.രമേശന്, സി.സുന്ദരന്‍, എം.ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: