അമൃത സിവില്‍ സര്‍വ്വീസ് പരിശീലന രംഗത്തിലേക്ക്

Friday 4 December 2015 10:42 pm IST

കൊല്ലം: അമൃത സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ആദ്യ ബാച്ചിലേക്കുളള പ്രവേശനത്തിന് തുടക്കമായി. 2016 ലെ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി-ഫൈനല്‍ പരീക്ഷകള്‍ക്കാണ് ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നത്. സിവില്‍ സര്‍വീസില്‍ പ്രായേണ മലയാളികള്‍ പിന്തള്ളപ്പെടാന്‍ കാരണം ചെലവു കുറഞ്ഞ മികച്ച നിലവാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവമാണെ് ഈ രംഗത്തെ പ്രമുഖര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ ഇതുവരെയുണ്ടായ എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടി ഓരോ വിദ്യാര്‍ത്ഥിയെയും സിവില്‍ സര്‍വ്വീസ് കടമ്പ കടക്കാന്‍ ഉചിതമായ പരിശീലന പരിപാടിയാണ് അമൃതയുടെത്. ഡിസംബര്‍ 16നാണ് റെഗുലര്‍ ബാച്ച് ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് ഒപ്പം മികവുറ്റ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കാനുളള മൂല്യാധിഷ്ഠിത പരിശീലനം കൂടി പാഠ്യക്രമത്തിലുണ്ടാകും. വഴുതയ്ക്കാട്-ഇടപ്പഴഞ്ഞി റോഡില്‍ കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂളിന് തൊട്ടടുത്തായാണ് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ അക്കാദമി പ്രവര്‍ത്തനം തുടങ്ങുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നും തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുളള ഇവിടേക്ക് 10 മിനിറ്റുകൊണ്ട് എത്തിച്ചേരാം. എല്ലാദിവസവും തീവ്രപരിശീലനം ലക്ഷ്യമിട്ടുളള ക്ലാസുകള്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അഭിമുഖങ്ങളും പ്രതിവാര പരീക്ഷകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8589060000

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.