അടിസ്ഥാന സൗകര്യങ്ങളില്ലാതെ പള്ളിക്കല്‍ ബസാര്‍ ബസ് സ്റ്റാന്‍ഡ്‌

Saturday 5 December 2015 10:17 am IST

പള്ളിക്കല്‍: അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വീര്‍പ്പുമുട്ടുകയാണ് പള്ളിക്കല്‍ ബസാര്‍ ബസ് സ്റ്റാന്‍ഡ്. യാത്രക്കാര്‍ക്ക് പ്രഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ട ഒരു സൗകര്യവും ഇവിടില്ല. സ്ത്രീ യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ടിലാകുന്നത്. സന്ധ്യമയങ്ങിയാല്‍ ബസ് സ്റ്റാന്‍ഡ് ഇരുട്ടിലാകും. വെളിച്ചക്കുറവിന് മറയാക്കി രാത്രിയില്‍ ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് വളരെ ആഘോഷപൂര്‍വ്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാന്‍ഡാണിത്. നാട്ടുകാരും കച്ചവടക്കാരും നിരവധിതവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ല. ലൈറ്റോ മറ്റ് സംവിധാനങ്ങളൊന്നുമില്ലാത്ത സ്റ്റാന്‍ഡില്‍ സന്ധ്യക്ക് വിദ്യാര്‍ത്ഥിനികളടക്കം നിരവധി പേര്‍ ബസ് കാത്തുനില്‍ക്കാറുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വം ഓര്‍ത്തെങ്കിലും എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.