കോഴിക്കോട്: അമ്പത്തി ഒമ്പതാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ആവേശകരമായ തുടക്കം. മീറ്റിലെ ആദ്യ സ്വര്‍ണം കോതമംഗലം മാര്‍ബേസിലിന്റെ ബിപിന്‍ ജോര്‍ജ് സ്വന്തമാക്കി. ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡാണ് ബിപിന്‍ തകര്‍ത്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ അത്ലറ്റിക് ട്രാക്കിലാണ് സ്കൂള്‍ മീറ്റ് നടക്കുന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കല്ലട എച്ച.എസിലെ സി.ബബിതയും സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി എച്ച്.എസിലെ പി.എന്‍ അജിത്തും സ്വര്‍ണം നേടിയതോടെ രണ്ട് സ്വര്‍ണവുമായി പാലക്കാടിന്റെ കുതിപ്പിന് തുടക്കമായി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസിലിന്റെ അനുമോള്‍ക്കാണ് സ്വര്‍ണം. ദേശീയറെക്കോര്ഡിനേക്കാള് മികച്ച സമയം കുറിച്ചാണ് അനുമോള്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. 2013 ല്‍ കെ.ആര് ആതിര സ്ഥാപിച്ച റെക്കോഡാണ് അനുമോള്‍ തിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: