മില്‍മ പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടുന്നു

Saturday 5 December 2015 2:34 pm IST

തിരുവനന്തപുരം: പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കാലിത്തീറ്റയുടെ വില വര്‍ധനവിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാനാണ് പാല്‍ വില കൂട്ടുന്നതെന്നാണ് മില്‍മയുടെ ന്യായീകരണം. പ്രതിദിനം 10,80, 000 ലിറ്റര്‍ പാലാണ് മില്‍മ ഉത്പാദിപ്പിക്കുന്നത്. പാലിന് വില വര്‍ധപ്പിച്ചില്ലെങ്കില്‍ ഉത്പാദനം വീണ്ടും കുറയുമെന്നതിനാലാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരാകുന്നതെന്നും മില്‍മ വ്യക്തമാക്കി. ക്ഷീര മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിച്ചില്ലെങ്കില്‍ പാലുത്പാദനം ഇനിയും താഴോട്ടു പോകും. ഈ മാസം ചേരുന്ന ഭരണസമിതിയോഗത്തില്‍ കര്‍ഷകരുടെ ആവശ്യം അടിയന്തിര ചര്‍ച്ചക്കു എടുക്കാനാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.