തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം മുന്നണി ഉണ്ടാകുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഞങ്ങളുടെ കാഴ്ചപ്പാടിനൊപ്പം നില്ക്കുന്നവര് മൂന്നാം മുന്നണിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളുമായി യാതൊരു തരത്തിലുമുള്ള ചര്‍ച്ചയുമില്ല. പ്രസിഡന്റ് അടക്കം എല്ലാ ഭാരവാഹികളും പുതിയ പാര്‍ട്ടിക്ക് ഉണ്ടാകും. ഭാരതീയ ധര്‍മ ജനസേന എന്നതടക്കം മൂന്ന് പേരുകളാണ് പരിഗണിക്കുന്നത്. താന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും ഒരു ചാനലിനോട് സംസാരിക്കവെ വെള്ളാപ്പള്ളി വ്യക്തമാക്കി.
സമത്വമുന്നേറ്റ യാത്രയ്ക്കിടെ ചെയ്യാത്ത തെറ്റുകളുടെ പേരില്‍ താന്‍ ക്രൂശിക്കപ്പെട്ടു. കുലംകുത്തികളെ ഉപയോഗിച്ച് മോശക്കാരനാക്കാനും ശ്രമമുണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: