തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ ജന സേന’ (ബിഡിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങിലാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ചടങ്ങില്‍ വെള്ളാപ്പള്ളി പുറത്തിറക്കി.വെള്ളയും കുങ്കുമവും നിറങ്ങള്‍ ചേര്‍ന്നതാണ് പാര്‍ട്ടിയുടെ കൊടിയുടെ നിറം.’കൂപ്പുകൈ’ ആണ് പാര്‍ട്ടിയുടെ ചിഹ്നം. ശംഖുമുഖം കടപ്പുറത്ത് ജനസാഗരത്തെ അണിനിരത്തിയാണ് എസ്എന്‍ഡിപി കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചത്.
എസ്എന്‍ഡിപിയുടെ പാര്‍ട്ടി ഒരു മതവിഭാഗത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുകയെന്നും എല്ലാ വിഭാഗങ്ങളുടെയും വികസനമാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ യാത്രയെ വര്‍ഗീയ യാത്രയാക്കി കേരളത്തിലെ മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഈ ജനസാഗരത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: