തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട ചെന്നൈയിലേക്ക് ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്നും ഇതിനായി മെഡിക്കല്‍ കോളേജുകളിലെയും ആരോഗ്യഡയറക്ടറേറ്റിന്റെ ആശുപത്രികളിലെയും ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
പ്രളയബാധിതപ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്താണിത്. തമിഴ്നാട് സര്‍ക്കാരുമായി സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: