അമ്പലപ്പുഴ: റോഡുനിര്‍മ്മാണ ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞ എംഎല്‍എ വാക്കുപാലിച്ചില്ല. റോഡുനിര്‍മ്മാണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ വാര്ഡുവികസനസമിതി ധര്‍ണ നടത്തി. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ആമയിട കരിലാന്റ് റോഡുനിര്‍മ്മാണമാണ് പഞ്ചായത് തെരഞ്ഞെടുപ്പിനു മുമ്പ എംഎല്‍എ ജി.സുധാകരന് നിര്‍മ്മാണോദ്ഘാടനം നടത്തിയത്. 90ലക്ഷം രൂപ അനുവദിച്ച് എന്നു കാട്ടിയാണ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എംഎല്‍എ നടത്തയത്. അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തുകളിലെ ഒന്‍പത്, മൂന്ന് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഇതുവഴിയുള്ള ആലപ്പുഴ ആമയിട കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഉള്‍പ്പെടെ ഇരുചക്രവാഹനങ്ങള്‍ക്കു പോലും യാത്രചെയ്യാനാവാത്ത അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ച് വാര്‍ഡ് വികസന സമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 10ന് അമ്പലപ്പുഴ തെക്കുപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയത്. വാര്‍ഡു മെമ്പര്‍ മനോജ്, ബിജെപി അമ്പലപ്പുഴ തെക്കുപഞ്ചായത്ത് പ്രസിഡന്റ് ബിജു, സാരംഗി സെക്രട്ടറി വിജയ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ രാധാകൃഷ്ണന്, സുന്ദരേശന് തുടങ്ങിയവര്‍ ധര്‍ണയ്ക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: