കണ്ണൂര്‍: യുദ്ധഭൂമിയില്‍ വീരമൃത്യു വരിച്ച സൈനികരെയും കുടുംബാംഗങ്ങളെയും വിമുക്തഭടന്മാരെയും സ്മരിക്കുന്നതിനായുളള സായുധ സേനാ പതാക ദിനം നാളെ നടക്കും. രാവിലെ 10.30 ന് യുദ്ധസ്മാരകത്തില്‍ പുഷ്പചക്രമര്പ്പിച്ചശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും.
സായുധസേനാ പതാക വില്പനയുടെ ജില്ലാതല ഉദ്ഘാടനം എന്‍സിസി കേഡറ്റുകളില്‍ നിന്ന് പതാക സ്വീകരിച്ചുകൊണ്ട് കലക്ടര്‍ നിര്‍വഹിക്കും. മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റ എന്‍ എസ് ജി കമാന്‍ഡോയും ശൗര്യചക്രജേതാവുമായ പി.വി.മനേഷ് പതാകദിന സന്ദേശം നല്‍കും. തുടര്‍ന്ന് 1965 ലെ പാക്ക് യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി പ്രമാണിച്ച് യുദ്ധത്തിലെ വീരനാരികളെ ആദരിക്കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ പുനരധിവാസം, വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസം, അതിര്‍ത്തി കാക്കുന്ന സൈനികരുടെയും കുടുംബങ്ങളുടെയും ക്ഷേമം എന്നീ കാര്യങ്ങള്‍ക്കാണ് പതാകദിനത്തിന്റെ ഫണ്ട് ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: