പാപ്പിനിശ്ശേരി: എംവിആര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ പിജി ഡിപ്പാര്‍ട്ട്മെന്റായ അഗദതന്ത്ര, പഞ്ചകര്‍മ്മ കോഴ്സുകളുടെ ഉദ്ഘാടനം പറശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.കെ.മുരളീധരന്റെ അധ്യക്ഷതയില്‍ ഡോ.ഉദയകുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡയരക്ടര്‍ പ്രൊഫ.ഇ.കുഞ്ഞിരാമന് സംസാരിച്ചു.
ചടങ്ങില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ആയുര്‍വ്വേദ ഡീന്‍ ഡോ.കൃഷ്ണന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ജി.ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് ഡോ.ആര്.ശ്രീകുമാര്‍, എസ്ബിഐ റീജ്യണല്‍ മാനേജര്‍ പി.കെ.രാമന്, പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി സെക്രട്ടറി എം.വി.കണ്ണന്, ചീഫ് ഫിനാന്‍സ് ഓഫീസര്‍ വി.എ.രാജന്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജി.നാഗഭൂഷണം, പഞ്ചകര്‍മ്മ പിജി ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ.വര്‍ഷ കുല്‍ക്കര്‍ണി, ഡോ.ആരതി രാജേഷ്, പിടിഎ പ്രസിഡണ്ട് ഗോപാലന് മാസ്റ്റര്‍, പിജി സ്കോളര്‍ ഡോ.ലക്ഷ്മി പ്രിയ, ഹെഡ് നെഴ്സ് കെ.പ്രേമി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: