ബസ്സ് പാലത്തില്‍ ഗതാഗതം സ്തംഭിച്ചു

Saturday 5 December 2015 8:40 pm IST

ഇരിട്ടി: ബാംഗ്ലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക ആര്‍ടിസി യുടെ ഐരാവത് ബസ്സ് ഉളിയില്‍ പാലത്തില്‍ കുടുങ്ങി ഒരു മണിക്കൂറിലേറെ ഇരിട്ടി മട്ടന്നൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 5.45ന് പിന്‍ ചക്രത്തില്‍ ഉണ്ടായ തകരാറുമൂലം പാലത്തില്‍ നിന്നുപോയ ബസ്സ് 7മണിയോടെ ആണ് പാലത്തില്‍ നിന്നും മാറ്റാനായത്. വര്‍ക്ക് ഷോപ്പില്‍ നിന്നും തൊഴിലാളികള്‍ എത്തിയെങ്കിലും തകരാറ് പരിഹരിക്കാനായില്ല. ഇത് വരെ ഇരു ഭാഗങ്ങളില്‍ നിന്നുമുള്ള ഇരു ചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂരില്‍ നിന്നും എത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് ഒടുവില്‍ ബസ്സ് തള്ളി നീക്കിയാണ് വാഹന ഗതാഗതം പുനസ്ഥാപിക്കാന്‍ ആയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.