മട്ടന്നൂര്‍: മിനി സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബ് മട്ടന്നൂര്‍ റോക്കേഴ്സ പൊറോറയുടെ സഹകരണത്തോടെ അതിജീവനം അവയവദാന സമ്മതപത്രം സ്വീകരിക്കലും ബോധവല്‍ക്കരണവും 13ന് പൊറോറ യുപിസ്കൂളില്‍ നടക്കും. രാവിലെ 10മണിക്ക് ഉദ്ഘാടനവും സമ്മത പത്രം സ്വീകരിക്കലും നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.എന്‍.സത്യേന്ദ്രനാഥന്‍ നിര്‍വ്വഹിക്കും. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടിയ എന്‍.വി.ദീപുകൃഷ്ണന്, കെ.അബ്ദുള്‍ ബാരി എന്നിവരെ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി അനുമോദിക്കും. പി.അരുണ്‍ ബോധവല്കരണ ക്ലാസ് നയിക്കും. സാഹിത്യകാരന് സി.പി.ചന്ദ്രന്, കെ.ഒ.പ്രശാന്ത്, യശോദ ടീച്ചര്‍, നഗരസഭാംഗം ശൈലജ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ഡ് അംഗം കെ.സുഷമ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: