കുഴല്‍കിണര്‍ നിര്‍മാണം: ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യണം

Saturday 5 December 2015 8:41 pm IST

കണ്ണൂര്‍: കുഴല്‍കിണര്‍, ഫില്‍ട്ടര്‍ പോയിന്റ് കിണര്‍, ട്യൂബ് വെല്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന റിഗ്ഗുകളും നിര്‍മാണം നടത്തുന്ന ഏജന്‍സികളും ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ ജനവരി 31നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കിണറുകളുടെ നിര്‍മാണത്തില്‍ 3വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളതും വര്‍ഷത്തില്‍ കുറഞ്ഞത് 20 വീതം കിണറുകള്‍ പൂര്‍ത്തീകരിച്ചിട്ടുളളതും കേരളത്തില്‍ സ്ഥിരതാമസമാക്കിയതിന്റെ വോട്ടര്‍ ഐഡി/ആധാര്‍ കാര്‍ഡ് ഉളളവരുടേതുമായ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും രജിസ്‌ട്രേഷന് അപേക്ഷിക്കാം. ഡ്രില്ലിങ്ങ് റിഗ് സ്വന്തമായോ അല്ലെങ്കില്‍ റിഗ് ഉടമസ്ഥന്റെ സാക്ഷ്യപത്രമോ ഉണ്ടായിരിക്കണം. രജിസ്റ്റര്‍ ചെയ്യാതെ അനധികൃതമായി കുഴല്‍കിണര്‍ നിര്‍മ്മാണം നടത്തുന്ന റിഗ് ഉടമകളില്‍ നിന്നും ഫെബ്രുവരി 1മുതല്‍ 25000രൂപ പിഴ ഈടാക്കും. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷന്‍ അനക്‌സില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂജലവകുപ്പ് ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.