മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജേതാക്കള്‍

Saturday 5 December 2015 9:07 pm IST

പാനൂര്‍: ഉപജില്ലാ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജേതാക്കളായി. യു പി വിഭാഗത്തില്‍ പാനൂര്‍ യു.പി.സ്‌കൂളും എല്‍ .പി യില്‍ ചെണ്ടയാട് സരസ്വതി വിജയം യു പി സ്‌കൂളും കണ്ണംവള്ളി എല്‍ പി സ്‌കൂളും പങ്കിട്ടു . ഹയര്‍ സെക്കന്ററി ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കൊളവല്ലൂര്‍ പി ആര്‍.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി.യു.പി യില്‍ ചെണ്ടയാട് അബ്ദുറഹിമാന്‍ യുപി സ്‌കൂളും എല്‍.പി യില്‍ പാനൂര്‍ യുപിയും കൂരാറ എല്‍ .പി യും രണ്ടാം സ്ഥാനം പങ്കിട്ടു.സംസ്‌കൃതോല്‍സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രാജീവ് ഗാന്ധി ഒന്നാം സ്ഥാന വും യു.പി.വിഭാഗത്തില്‍ പാനൂര്‍ യു പി യുംക വളള്യായി യു.പി.യും ഒന്നാം സ്ഥാനം പങ്കിട്ടു.. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി.ആര്‍.എം.പാനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. ഗുരുദേവ സ്മാരക യു.പി.സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി.അറബിക് കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രാജീവ് ഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. യു.പി.യില്‍ കടവത്തൂര്‍ വെസ്റ്റ് യു.പി.യും കണ്ണങ്കോട് ടി.പി.ജി.എം.യു.പി.യും ഒന്നാം സ്ഥാനം പങ്കിട്ടു. എല്‍.പി.വിഭാഗത്തില്‍ സരസ്വതി വിജയം യു പി യും അബ്ദുറഹിമാന്‍ സ്മാരക യു പി യും ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്‌കൂളില്‍ കെ.കെ.വി. മെമ്മോറിയല്‍ പാനൂര്‍ എച്ച് എസ്.എസും, യു.പി.യില്‍ പാറേമ്മല്‍ യു .പിയും എല്‍.പി.വിഭാഗത്തില്‍ ടി.പി ജി.എം.യു പി യും ,കടവത്തൂര്‍ വെസ്റ്റ് യു.പിയും നജാത്തുല്‍ ഇസ്ലാം നര്‍സറി പാനൂര്‍ രണ്ടാം സ്ഥാനം പങ്കിട്ടു..സമാപന സമ്മേളനം പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. എ.ഇ.ഒ.സി.കെ.സുനില്‍കുമാര്‍ സമ്മാനദാനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.