ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാല്‍ ജലനിരപ്പ് ഉയരനാണ് സാദ്ധ്യത. 142 അടി എന്ന തമിഴ് നാടിന്റെ ലക്ഷ്യം നിറവേറന്‍ ഒരടികൂടി മാത്രം മതി.
അതേസമയം സുപ്രീംകോടതിയുടെ മേല്‍നോട്ടസമിതിയുടെ ഉപദേശപ്രകാരം ഉപസമിതി ഇന്നും അണക്കെട്ട് സന്ദര്‍ശിക്കും. സുരക്ഷാ പരിശോധനകളാണ് നടത്തുന്നത്.
കഴിഞ്ഞ് തവണ 142 ല്‍ എത്തുന്നതിന് മുന്‍പ് തമിഴ്നാടിന് ജലം ഒഴുക്കേണ്ടിവന്നു. 511 ഘന അടി ജലമാണ് മാസങ്ങളായി തമിഴ്നാട് കൊണ്ട് പോകുന്നത്. 1144 ഘന അടി ജലമാണ് വൃഷ്ടി പ്രദേത്ത് നിന്നും തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: