രാജാക്കാട്: പോലീസ് സ്റ്റേഷന്റെ ഒരുഭാഗത്ത് വിഷരഹിത പച്ചക്കറി ഉല്പാദനത്തിനായി രാജാക്കാട് പോലീസ് തയ്യാറെടുക്കുന്നു. കൃഷിവകുപ്പിന്റെ സഹാത്തോടെയാണ് രണ്ടായിരത്തോളം പച്ചക്കറി തൈകള്‍ സ്റ്റേഷന്‍വളപ്പില്‍ നടുന്നത്. ഇതിന്റെ പരിപാലനം തുടങ്ങി എല്ലാം പോലീസുകാര്‍ തന്നെയാണ് നോക്കുന്നത്. തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ മാനസിക ഉല്ലാസത്തിനും ഒപ്പം വിഷരഹിത പച്ചക്കറി ആഹാരയോഗ്യമാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പദ്ധതിയുമായി തങ്ങള്‍ മുന്നിട്ടിങ്ങിയതെന്ന് രാജാക്കാട് എസ്ഐ മഹേഷ്കുമാര്‍ പറയുന്നു. പദ്ധതിയുടെ ഉദ്ഘാടനം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം സതി നിര്‍വഹിച്ചു. അടിമാലി സിഐ സജി മാര്‍ക്കോസ്, രാജാക്കാട് കൃഷി ഓഫീസര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 10സെന്റ് വരുന്ന ഭൂമിയില്‍ പച്ചമുളക്, ക്യാബേജ്, ക്യാരറ്റ്, വഴുതന, പയര്‍, തക്കാളി, കോളിഫ്ളവര്‍ എന്നിവയാണ് നട്ടുവളര്‍ത്തുന്നത്.സമീപത്ത് തന്നെയുള്ള ഒരു കര്‍ഷകനാണ് നടാനാവിശ്യമായ പച്ചക്കറി വിത്തുകള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: